1964 മേയ് മാസം 30-നു കടുത്തുരുത്തി വില്ലേജില്‍ ആപ്പാഞ്ചിറ പൂഴിക്കോല്‍ കരയില്‍ ചക്കാലയില്‍ കുടുംബം – നരിമറ്റത്ത് മ്യാളില് മ്യാലില്‍ പരേതനായ ഓ. ജോസഫിന്‍റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ച മോന്‍സ് ജോസഫ്, വീടിനോട് ചേര്ന്നുള്ള ആശാന്‍ കളരിയിലാണ് വിദ്യാരംഭം കുറിച്ചത് . തുടര്‍ന്ന്‍ ആപ്പാഞ്ചിറ മാന്നാര്‍ ഗവ . എല്‍ . പി . സ്കൂളില്‍ നാലാം ക്ലാസ്സ് വരെ പഠിച്ചു.അന്നത്തെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്ന നാനന്‍ സാര്‍ ,കീഴ്ങ്ങാട് അന്നമ്മ സാര്‍ ,ആദ്ധ്യാപികരായ രവി സാര്‍ നങ്ങേലികുട്ടി ടീച്ചര്‍, ഭാരതി സാര്‍ എന്നിവരെല്ലാം എല്‍ . പി . സ്കൂളില്‍ ഒരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകരായിരുന്നു. തുടര്‍ന്ന്‍ , അഞ്ച് മുതല് ഏഴ് വരെ ക്ലാസ്സുകളില്‍ പൂഴിക്കോല്‍ സെന്‍റ മാര്‍ത്താസ് യു . പി. സ്കൂളിലാണ് പഠിച്ചത്. ആദരണീയനായ ഫ . ലൂക്കോസ് മണലേല്‍ സ്ഥാപിച്ച പൂഴിക്കോല്‍ സ്കൂള്‍ തികച്ചും കാര്‍ഷികമായ ഒരു കൊച്ചു ഗ്രാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്.