മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

കഠിനാധ്വാനത്തിന്‍റെ പര്യായം , നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതിരൂപം, ജനസേവനത്തിന്‍റെ ആള്‍രൂപം ,സംശുദ്ധിയുടെ രാഷ്ട്രീയ ജീവിതം ….കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ വികസനപാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന മോന്‍സ് ജോസഫ് എം .എല്‍ .എ യെ ക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറയും ജനപ്രതിനിധികള്‍ ഇങ്ങനെ വേണം… .

സംസ്ഥാനത്തിന് ആകെ അഭിമാനകരമായ വികസന നേട്ടങ്ങളാണ് കടുത്തുരുത്തി നിയോജകമണ്ഡലം എം .എല്‍ എ മോന്‍സ് ജോസഫിലൂടെ കരഗതമാകുന്നത്. മന്ത്രിയായും എം എല്‍ എ യായും പൊതുപ്രവര്‍ത്തകനായും ജനഹൃദയങ്ങളെ കീഴടക്കി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയ തിലകമാണിയുമ്പോഴും വികസന നേട്ടങ്ങളൊന്നായി മണ്ഡലത്തിന്‍റെ കൈപ്പിടിയിലൊതുക്കുമ്പോഴും ജനപ്രിയനായകന്‍ നല്‍കുന്ന മറുപടിക്ക് മാറ്റമില്ല. എല്ലാ ജനങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഈശ്വരനുഗ്രഹവും . നിയോജക മണ്ഡലത്തെ വികസനത്തില്‍ നിന്നും വികസനത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്ന തിരക്കുകള്‍ക്കിടയില്‍ നാട്ടു വാര്‍ത്തയുമായി പങ്കിട്ട നിമിഷങ്ങളിലൂടെ .

നിയോജക മണ്ഡലത്തിലും നിയമസഭയിലും സജീവ സാന്നിധ്യമാകുന്ന അങ്ങേക്ക് ദിവസത്തിന് ദൈര്‍ഘ്യം പോരെന്ന് തോന്നിയിട്ടുണ്ടോ ?

ജനപ്രതിനിധിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങളേറേയുണ്ടെന്ന് മനസ്സെപ്പോഴും പറയും . നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കാനും വികസന പ്രക്രിയകള്‍ നേടിയെടുക്കാനും നിയമസഭയിലെത്തണം. ഇതോടൊപ്പം നിയോജക മണ്ഡലത്തിലെ കടമകളും ജനകീയ സാന്നിധ്യവും നിറവേറ്റുകയും വേണം. ആഘോഷങ്ങളിലാണെങ്കിലും ദുഖങ്ങളിലാണെങ്കിലും നിയോജക മണ്ഡലത്തിലെ ഓരോ വീടുകളിലെയും ആവശ്യങ്ങളിലും പൊതു ആവശ്യങ്ങളിലും എത്താന്‍ പരിശ്രമിക്കാറുണ്ട് .നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രദേശികാവശ്യങ്ങള്‍ പരിഹരിക്കാന്‍ പരമാവധി സമയം കണ്ടത്തേണ്ടതും അത്യന്താപേക്ഷികമാണ് . ഇക്കാര്യങ്ങളെല്ലാം പരമാവധി ശ്രദ്ധ ചെലുത്താറുണ്ട് .

നിയോജക മണ്ഡലത്തിലെ റോഡുകളിലൂടെയെത്തുന്നവരെല്ലം അങ്ങയെ നന്ദിയോടെ ഓര്‍ക്കുന്നതായി പറയുന്നുണ്ടല്ലോ ?

കടുത്തുരുനിയോജക മണ്ഡലം റോഡുവികസനത്തിലെ മാതൃകയായിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി യെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു.എം.എല്‍ .എ എന്ന നിലയിലും ഈ ഉത്തരവാദിത്തം പരമാവധി ആത്മാര്‍ത്ഥതയോടെ നിറവേറ്റാന്‍ പരിശ്രമിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ സംതൃപ്തിയോടെ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട് .

റോഡ് വികസനം പോലെ ശുദ്ധ ജല വിതരണ രംഗത്തെ വാഗ്ദാനവും നിറവേറ്റപ്പെടുകയാണല്ലോ ?

കടുത്തുരുത്തി –വെളിയന്നൂര്‍ പദ്ധതി 1996-2000 ത്തില്‍ എം .എല്‍ .എ ആയിരിക്കെ തുടങ്ങിയതാണ് ഇതിന്‍റെ ഒന്നാം ഘട്ടം പ്രവര്‍ത്തനം പൂര്‍ത്തികരിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം ഏറെയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ട്രയല്‍ റണ്‍ നടത്തുകയുണ്ടായി . ഇത് വിജയകരമായി നടത്താന്‍ കഴിഞ്ഞു . മാര്‍ച്ച്‌ 31 നു മുന്‍പ് ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.

ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകള്‍ ?

മുളക്കുളം, കുറവിലങ്ങാട്‌ , ഞീഴൂര്‍, ഉഴവൂര്‍, വെളിയന്നൂര്‍ ,തലയോലപറമ്പ്,കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതില്‍ പെടാത്ത മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ പുതിയ കുടിവെള്ള പദ്ധതിയുടെ സാധ്യത പഠനം ജല അതോറിറ്റി നടത്താന്‍ മന്ത്രി തല യോഗം തീരുമാനിച്ചിട്ടുണ്ട്. കടപ്പാമുറ്റം പഞ്ചായത്തില്‍ ജലനിധിയും പുതിയ കുടിവെള്ള പദ്ധതിയും നടപ്പാക്കും .