2008 –ഒക്ടോബര്‍ 15 വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ പ്രഖ്യാപന ചടങ്ങില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനില്‍ പങ്കെടുത്തു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ റബ്ബര്‍ തടിയില്‍ കൊത്തിയ രൂപം മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിനു ശേഷം പരിശുദ്ധ പിതാവ് മാര്‍പ്പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച മന്ത്രി മോന്‍സ് ജോസഫ്‌ കേരളത്തില്‍ നിന്നും കൊണ്ട് വന്ന അല്‍ഫോന്‍സാമ്മയുടെ റബ്ബര്‍ തടിയില്‍ കൊത്തിയെടുത്ത രൂപം സമ്മാനിച്ചു.

ഇത്തരത്തില്‍ രൂപ കല്പന ചെയ്തതിനും വത്തിക്കാനില്‍ എത്തിച്ചതിനും മോന്‍സ് ജോസഫിനെ വത്തിക്കാന്‍ സംഘവും ഇന്ത്യന്‍ സംഘവും അനുമോദിച്ചു.അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ മുഖ്യ സ്ഥലങ്ങളായ ഭരണങ്ങാനം,മുട്ടുചിറ,കുടമാളൂര്‍ എന്നിവ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ മുഖ്യ വിളയായ റബ്ബര്‍ തടിയില്‍ കൊത്തിയെടുത്ത അല്‍ഫോന്‍സാമ്മയുടെ രൂപം വത്തിക്കാന്‍ കാര്യാലയത്തിലെ വിദേശകാര്യ വക്താവും ആര്‍ച്ച്‌ ബിഷപ്പുമാരും ഉള്‍പ്പെട്ട സംഘത്തില്‍ കൗതുകമുണര്‍ത്തി.