മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

കടുത്തുരുത്തി –വെളിയന്നൂര്‍ പദ്ധതിയില്‍ കുറവിലങ്ങട്ടെ പ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുകയല്ലേ ?

കുറവിലങ്ങാട് ,ഞീഴൂര്‍, പഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കീയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗ്രാമ പഞ്ചായത്തിന്‍റെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തികരണത്തിന് വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് .

മൂവാറ്റുപുഴ നദീതട പദ്ധതി കമ്മീഷന്‍ ചെയ്യുന്നത് ജല ലഭ്യത ഉറപ്പാക്കില്ലേ ?

ഈ പദ്ധതിയുടെ അനിശ്ചിതത്വം പരിഹരിച്ച് മാര്‍ച്ച്‌ 31 നു മുന്‍പ് കമ്മിഷന്‍ ചെയ്യാനാണ് ശ്രമങ്ങള്‍ . പരിശോധനടിസ്ഥാനത്തില്‍ വെള്ളമൊഴുക്കിയതോടെ ആവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. കുരവിലങ്ങാട്ട് അടക്കം ഈ വേനലിന് മുന്‍പ് കനാലിലൂടെ വെള്ളമെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളമൊഴിക്കിയത് വേനല്‍ കാലത്ത് കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും പൊതുവേ ഉപകാരമായിരുന്നു .

ഗതാഗതരംഗത്തെ ലക്ഷ്യങ്ങള്‍ ?

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ ബൈപാസ് റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കടുത്തുരുത്തി ബൈപാസിന്‍റെ സ്ഥലമെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കടുത്തുരുത്തി , കുറവിലങ്ങാട് ബൈപാസുകളുടെ നിര്‍മ്മാണo സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏറ്റുമാനൂര്‍ -എറണാകുളം റോഡും എംസി റോഡും സംഗമിക്കുന്ന പട്ടിത്താനത്ത് നിന്നാരംഭിക്കുന്ന ഏറ്റമാനൂര്‍ മണര്‍ക്കാട് ബൈപാസിന് മന്ത്രിയിരിക്കെ 18 കോടി രൂപ അനുവദിച്ചിരുന്നു . ഇതിന്‍റെ സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. മരങ്ങാട്ടുപള്ളിക്ക് പുതിയ ബൈപാസാണ് ലക്ഷ്യം. മരങ്ങാട്ടുപള്ളിയില്‍ ജംഗ്ഷന്‍ വികസനം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി പുതിയ ബൈപാസിന്‍റെ സാധ്യത പരിശോധിക്കും . ഏറ്റുമാനൂര്‍ വൈക്കം റോഡിലെ വളവ് നികത്താനും കുറപ്പന്തറ ജംഗ്ഷന്‍ വികസനത്തിനുമുള്ള സ്ഥലമെടുപ്പ്‌ പുരോഗമിക്കുന്നു .

ആരോഗ്യമേഖലയില്‍ മുന്നെറ്റങ്ങളുണ്ടോ ?

കുറവിലങ്ങാട് ആശുപത്രി താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തിരുന്നു . കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെത്തുകയും ഭൗതീകമായ സൗകര്യം മെച്ചപെടുത്തുകയും വേണം.9.5 കോടിയുടെ പദ്ധതി ഇതിനായി തയ്യാറാക്കി ആരോഗ്യ വകുപ്പ് പരിഗണിച്ചുവരുകയാണ് . നബാര്‍ഡിന്‍റെ പദ്ധതിയില്‍പ്പെടുത്തി 44 ലക്ഷം രൂപ കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു കഴിഞ്ഞു . കാലതാമസം കൂടാതെ ആശുപത്രിയിലെ തസ്തികളുടെ അംഗീകാരവും നേടേണ്ടാതുണ്ട്. മരങ്ങാട്ടുപള്ളിയില്‍ ആശുപത്രിക്കു പുതിയ കെട്ടിടനിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത് . ഇതിന്‍റെ നടപടികള്‍ പുരോഗമിച്ചു വരുന്നു. ഉഴവൂര്‍ കെ.ആര്‍ നാരായണന്‍ സ്മാരക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി മാറ്റുന്നതിനായി പത്തു കോടി രൂപയുടെ പ്രപ്പോസലില്‍ ധനകാര്യമന്ത്രി കെ .എം മാണി ഫണ്ട് അനുവദിച്ചു നല്‍കീയിട്ടുണ്ട്. ഈ പ്രവര്‍ത്തനം ടെണ്ടര്‍ ചെയ്ത് ഉടനെ നിര്‍മ്മാണം ആരംഭിക്കുന്നതാണ്.

കുറവിലങ്ങാട് മിനി സിവില്‍സ്റ്റേഷന്‍ വികസന രംഗത്തെ ഒരു അഭിമാനസ്തംഭാമാണല്ലോ ?

തീര്‍ച്ചയായും . കുറവിലങ്ങാടിന്‍റെ പുരോഗതിയില്‍ സിവില്‍ സ്റ്റേഷന്‍ ഒരു തിലകക്കുറിയാണ്.മിനി സിവില്‍ സ്റ്റേഷന്‍റെ രണ്ടാം ഘട്ട വികസനം ആരംഭികുന്നുവെന്നതാണ് സന്തോഷകരം. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുട കീഴില്‍ എത്തിയത് ജനങ്ങള്‍ക്കുണ്ടായ സന്തോഷം വലുതാണ്. രണ്ടാം ഘട്ടത്തിന് ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് .