കുറവിലങ്ങാടിനു ട്രഷറി / മരങ്ങാട്ടുപിള്ളിക്ക് നഴ്സിംഗ് കോളേജ്

കുറവിലങ്ങാട് /മരങ്ങാട്ടുപിള്ളി: നാടും നാട്ടാരും സന്തോഷത്തിന്‍റെ തിരത്തള്ളലിലാണ്.കുറവിലങ്ങാടും മരങ്ങാട്ടുപിള്ളിയും ആവേശത്തിമിര്‍പ്പിലാണ്. കുറവിലങ്ങാട്ടുകാര്‍ക്കിത് നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച അപൂര്‍വ്വ നേട്ടമാണ്.കുറവിലങ്ങാടിനു സ്വന്തമായി സബ്ട്രെഷറിയെന്ന തലമുറകളുടെ ആവശ്യമാണ് ഇന്ന്‍ യാഥാര്‍ഥ്യമായത്.കുറവിലാങ്ങാട്ടും സമീപ സ്ഥലങ്ങളിലുമുള്ള സര്‍ക്കാര്‍,എയ്‌ഡഡ് മേഘലകളിലെ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ക്രയ വിക്രയങ്ങള്‍ ഇനി കൈയെത്തും ദൂരത്ത്.
മരങ്ങാട്ടുപിള്ളിയില്‍ വര്‍ഷങ്ങള്‍ നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവിലാണ് എം ജി സര്‍വ്വകലാശാല കോളേജ് ഓഫ് നഴ്സിംഗ് ആണ്ടൂര്‍ സെന്റിനു സ്വന്തമായ ബഹുനില മന്ദിരം കരഗതമായിരിക്കുന്നത്.മരങ്ങാട്ടുപിള്ളിക്കും സമീപ പഞ്ചായത്തുകള്‍ക്കുമപ്പുറം സംസ്ഥാനത്തൊന്നാകെയുള്ള ഇളം തലമുറയ്ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ അവസരമാണ് കോളേജിന്‍റെ പ്രവര്‍ത്തനത്തിലൂടെ ലഭ്യമായിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനകാര്യമന്ത്രി കെ എം മാണി, ജോസ് കെ മാണി എം പി,മോന്‍സ് ജോസഫ്‌ എം എല്‍ എ, ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമവും നിശ്ചയ ദാര്‍ഢ്യവും വഴിയാണ് കുറവിലാങ്ങാടിനു സബ്ട്രഷറിക്കും മരങ്ങാട്ടുപിള്ളി ആണ്ടൂരിന് ആതിഥ്യമരുളാന്‍ കഴിഞ്ഞത്.
കുറവിലങ്ങാട് സഹകരണബാങ്ക് മന്ദിരാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ എം മാണി ട്രഷറി ഉദ്ഘാടനം ചെയ്ത് നാടിന്‌ സമര്‍പ്പിക്കും.മോന്‍സ് ജോസഫ്‌ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തി .
എംജി യൂണിവേഴ്സിറ്റി ആണ്ടൂര്‍ നഴ്സിംഗ് കോളേജിന്‍റെ ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ എം മാണി നിര്‍വഹിച്ചു. നാടിന്‍റെ വികസന മുന്നേറ്റത്തില്‍ നേഴ്സിംഗ് കോളേജിന്‍റെ പുതിയ മന്ദിരം ഏറ്റവും അഭിമാനകരമാണ്.

ഇരട്ടനേട്ടത്തിന്‍റെ സൗഭാഗ്യം

അഡ്വ.മോന്‍സ് ജോസഫ്‌, എം എല്‍ എ ഇരട്ട നേട്ടത്തിന്‍റെ അപൂര്‍വ സൗഭാഗ്യമൊരുക്കുന്ന ആഹ്ലാദവേളയിലാണ് ഇന്നു നമ്മളെല്ലാവരും. കുറവിലാങ്ങാട്ട് സബ്ട്രഷറിയും മരങ്ങാട്ടുപിള്ളിയില്‍ നഴ്സിംഗ് കോളേജിന് ബഹുനില മന്ദിരവും ഇന്ന്‍ യാഥാര്‍ഥ്യമാവുകയാണ്. കടുത്തുരുത്തി നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഈ രണ്ടു കാര്യങ്ങളും ഏറെ അഭിമാനകരമാണ്. കാരണം അവര്‍ ഏറെ നാളായി കാത്തിരുന്ന സ്വപ്നമാണിത് .
തങ്ങളുടെ നാട്ടില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം വരുകയെന്ന് സ്വപ്നം കാണാത്തവരായി ആരുണ്ടാകും.സ്വദേശത്തും വിദേശത്തും ഏറെ ജോലി സാധ്യതകളുള്ള നഴ്സിംഗില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സ്ഥാപനമാണ്‌ നമ്മുടെ നാട്ടിലേക്ക് എത്തിയിരിക്കുന്നത് .ആ സ്ഥാപനത്തിന്‍റെ അന്തസിനും പ്രൌഡിക്കുമോത്തൊരു ബഹുനില മന്ദിരമാണ്‌ ഇന്ന്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

കുറവിലാങ്ങാട്ട് ട്രഷറിയും യാഥാര്‍ഥ്യമാകുന്നു

ഒരു പ്രദേശത്തെ മുഴുവന്‍ പച്ചപ്പണിയിചോഴുകുന്ന കോഴാ-വെമ്പള്ളി വലിയതോടിനു ഇരുവശങ്ങളിലുമായുള്ള പ്രശാന്തസുന്ദരമായ കുറവിലങ്ങടെന്ന ഗ്രാമം വികസനത്തിന്‍റെ ഒരു കാലഘട്ടത്തിലാണ്.കുറവിലാങ്ങാട് പ്രവര്‍ത്തിച്ചുവന്നിരുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടകീഴിലാക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കപ്പെട്ടു. വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്. പി ഡബ്ല്യു ഡി ഓഫീസ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, എക്സൈസ് ഓഫീസ് എന്നിവ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നു.കുറവിലങ്ങാടിന്‍റെ പൊതുരംഗത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയമായിരുന്നു ട്രഷറി പ്രവര്‍ത്തനം ആരംഭിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോന്‍സ് ജോസഫ്‌ എം എല്‍ എ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് കുറവിലങ്ങാട് സബ്ട്രഷറി യാഥാര്‍ഥ്യമാക്കുന്നത്.ബഹു:ധനകാര്യമന്ത്രി ശ്രീ.കെ.എം മാണിയുടെ സഹായത്തോടെ ഇക്കാര്യം നടപ്പാക്കാന്‍ കഴിഞ്ഞതിന്‍റെ മുഴുവന്‍ ജനങ്ങള്‍ക്കുള്ളത്.കഴിഞ്ഞ കാലങ്ങളില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെ റോഡ്‌ മേയ്ന്‍റനന്‍സ് ഗ്രാന്‍റ്കള്‍ മുഴുവനായിത്തന്നെ വിനിയോഗിച്ചു വെട്ടിത്തുറന്ന പഞ്ചായത്തിലെ എട്ടു മീറ്റര്‍ വീതിയുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ്.അഡ്വ.മോന്‍സ് ജോസഫ്‌ എം എല്‍ എ യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ എട്ടു മീറ്റര്‍ വീതിയുള്ള മുഴുവന്‍ റോഡുകളും പി ഡ ബ്ല്യു ഡി യെക്കൊണ്ട് ഏറ്റെടുപ്പിച്ച് റോഡുകളുടെ മുഴുവന്‍ ടാറിംഗിന് ആവശ്യമായ ഫണ്ട് അനുവദിപ്പിച്ചിട്ടുണ്ട് .ടെന്‍റര്‍ നടപടികള്‍ നടന്നു വരുന്നു. ഇതോടുകൂടി വരും വര്‍ഷങ്ങളില്‍ പഞ്ചായത്തിനു ലഭിക്കുന്ന മേയ്ന്‍റനന്‍സ് ഗ്രാന്‍റ് വീതി കുറഞ്ഞ ഗ്രാമീണ റോഡുകള്‍ക്ക് വിനിയോഗിക്കാന്‍ കഴിയും.