മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

കുറവിലങ്ങാട്‌ 66 കെവി സബ്സ്റ്റേഷന്‍റെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നിലെന്ന്‍ പറയപ്പെടുന്നുണ്ടല്ലോ ?

സബ്സ്റ്റേഷന്‍റെ പ്രയോജനം പരമാവധി കുറ്റമറ്റരീതിയില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സബ്സ്റ്റേഷന്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് . കുറവിലങ്ങാട് ടൌണ്‍ വോള്‍ട്ടേജ് പ്രശ്നംമൂലം വ്യാപാരസ്ഥാപനങ്ങലടക്കം നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകും .

കുറവിലങ്ങാടിന്‍റെ പ്രൌഡിക്കൊത്ത വികസന കാഴ്ചപ്പാട്?

നാടിന്‍റെ പ്രാധാന്യവും പ്രൌഡിയും പരിഗണിച്ചുള്ള ലക്ഷ്യങ്ങളാണ് കൈവരിക്കുന്നതും ശ്രമിക്കുന്നതും തീര്‍ഥാടന ടൂറിസത്തിന്‍റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തും. ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മന്ത്രി എം പി അനില്‍ കുമാറുമായി ചര്‍ച്ച ചെയ്ത് തീര്‍ഥാടന ടൂറിസം സാധ്യതകള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തീട്ടുണ്ട്.

കോഴ ജില്ലാ കൃഷിത്തോട്ടം ഒരു വികസനഖനിയല്ലേ ?

ജില്ലാ കൃഷിത്തോട്ടത്തിലെ വികസനത്തിന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് സംയുക്ത നീക്കം നടത്തിവരുകയാണ് . ഇക്കാര്യത്തില്‍ എം പി യുടെ നേതൃത്വവും , വിവിധങ്ങളായ വികസന പദ്ധതികളാണ് അജണ്ടയിലുള്ളത്. കുട്ടനാട് പാക്കേജിന്‍റെ പ്രയോജനം കൃഷിത്തോട്ടത്തിനും ലഭ്യമാകും . ഇതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തു നടത്തുകയുണ്ടായി. ശ്രീ. ജോസ്.കെ. മാണിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആദ്യത്തെ സയന്‍സ് സിറ്റി കുറവിലങ്ങാട് വില്ലേജില്‍ കോഴാ കേന്ദ്രമായി സ്ഥാപിക്കുമെന്ന് തീരുമാനമായിട്ടുയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട് . കേന്ദ്രാനുമതിക്കായി ശ്രീ ജോസ് കെ മാണി എം പി നേതൃത്വം നല്‍കി വരുന്നു.

സംസ്ഥാന സീഡ് ഫാം?

ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സീഡ് ഫാമിന്‍റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പുതിയ പ്രോജക്റ്റ്‌ ഇക്കാര്യത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചു വരികയാണ്‌ .

റോഡു വികസനരംഗത്തെ മാതൃക ?

കുറവിലങ്ങാട്‌ : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവരെല്ലാം മനസ്സില്‍ പറയുന്ന ഒരു കാര്യമുണ്ട് . സംസ്ഥാനമാകെ ഇത്തരം റോഡുകള്‍ വേണം. മോന്‍സ് ജോസഫ്‌ എം എല്‍ എ യുടെ നേതൃത്വവും വികസന കാഴ്ചപ്പാടുമാണ് റോഡു വികസന രംഗത്ത് മാതൃകയായി നില്‍ക്കാന്‍ കടുത്തുരുത്തിക്ക് കരുത്തേകുന്നത്.25 കോടി രൂപ ചെലവഴിച്ചുള്ള ഡോ.കെ ആര്‍ നാരായണന്‍ സ്മാരക റോഡിലെത്തി നില്‍കുകയാണ്‌ റോഡ്‌ വികസന രംഗത്തെ മുന്നേറ്റം.കെ എം മാണി ധനകാര്യമന്ത്രിയിരിക്കെ ലക്ഷ്യമിട്ട തിരുവല്ല –നെടുമ്പാശ്ശേരി ഹൈവേയില്‍ കിടങ്ങൂര്‍ -കടപ്ലാമറ്റം –മരങ്ങാട്ടുപിള്ളി –കുറിച്ചിത്താനം –ഉഴവൂര്‍ റോഡാണ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കപ്പെടുന്നത് . കൂത്താട്ടുകുളം –വെളിയന്നൂര്‍-ഉഴവൂര്‍ റോഡ്‌ വികസനം സെന്‍ട്രല്‍ റോഡ്‌ ഫണ്ടില്‍ ജോസ് കെ മാണി എം പി യുടെ ശ്രമഫലമായി നടപ്പാക്കുന്നു .കാണക്കാരി – വെമ്പള്ളി റോഡ്‌, വയല –കടപ്ലാമറ്റം, കുമ്മണ്ണൂര്‍ പ്രദേശങ്ങള്‍ക്ക് സമ്മാനിച്ച വികസന സാധ്യതകള്‍ ചെറുതല്ല. ഉഴവൂര്‍-കുര്യനാട് റോഡിന്‍റെ വികസനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു. കോട്ടയം,എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിന്‍റെ പണികള്‍ പുതുവേലി, ഇലഞ്ഞി, പെരുവ ഗ്രാമങ്ങള്‍ക്ക് ഏറെ വികസനം സമ്മാനിക്കുന്ന പദ്ധതിയാണ്. ഏറ്റുമാനൂര്‍ -കടുത്തുരുത്തി –വൈക്കം, കടുത്തുരുത്തി –കുറവിലങ്ങാട് –പാലാ റോഡുകള്‍ നേരത്തെ തന്നെ ഉന്നതനിലവരത്തില്‍ വികസിപ്പിച്ചിരുന്നു . ദേശീയ പാതയേയും എം സി റോഡിനേയും ബന്ധിപ്പിക്കുന്ന കുറവിലങ്ങാട് –കുറുപ്പന്തറ – കല്ലറ –വെചൂര്‍ -ചേര്‍ത്തല റോഡ്‌ യാത്ര യോഗ്യമാക്കാനായത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന വികസന പദ്ധതിയാണ്.പ്രധാനപ്പെട്ട ഈ റോഡുകളെല്ലാം ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുന്നതിലുടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്ര സൗകര്യവും നാടിന്‍റെ വികസന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമാണ് യാഥാര്‍ത്ഥ്യമാകുന്നത്.ഇതിലൂടെ കടുത്തുരുത്തി മണ്ഡലം മറ്റെല്ലാ പ്രദേശങ്ങള്‍ക്കും മാതൃകയാകുകയാണ് . കടുത്തുരുത്തി –പിറവം റോഡ്‌ വികസനവും മുളകുളം അമ്പലപ്പടി വളപ്പില്‍ പാലവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് . കീഴൂര്‍ -അറുന്നരി മംഗലം, പാറശ്ശേരി-ഞീഴൂര്‍ റോഡും, ആപ്പാഞ്ചിറ-കാരിക്കോട് –മുളകുളം റോഡും ഉന്നതനിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത് ഏറ്റവും അഭിമാനകരമാണ് .