കടുത്തുരുത്തി എം എൽ എ അഡ്വ മോൻസ് ജോസഫിന്റെ പ്രത്യേക കുറിപ്പ് : മാർച്ച് 22 ഞായറാഴ്ച രാവിലെ മുതൽ രാത്രി വരെ വീട്ടിൽ തന്നെ ചെലവഴിച്ചപ്പോൾ സന്ദർശകർ സ്വയം ഒഴിവായത് കോവിഡ് വൈറസിന്റെ പ്രശ്നം ഗൗരവ്വമായി ഉൾക്കൊണ്ടതിന്റെ തെളിവാണ്. എല്ലാ ഞായറാഴ്ചയും മുടക്കമില്ലാതെ വീട്ടിൽ കാണുന്ന സ്ഥിരം പതിവായതിനാൽ പ്രത്യേകിച്ച് അന്വേഷണം ഇല്ലാതെ നൂറ് കണക്കിന് ആളുകൾ രാവിലെ വീട്ടിൽ വരുന്നതാണ് പൊതു പതിവ്. ഏത് സമയത്തായാലും വീട്ടിൽ വരുന്നവരെ സ്വീകരിച്ച് സംസാരിക്കുന്ന ചരിത്രം മാത്രമാണ് നമ്മുക്കെല്ലാം സ്വന്തമായിട്ടുള്ളത്. ഇതെല്ലാം കാലങ്ങളായി അടുത്ത് അറിയുന്ന കടുത്തുരുത്തി നിയോജക മണ്ഡലത്തിലെയും സമീപ സ്ഥലങ്ങളിലെയും ജനങ്ങൾ സ്വന്തം വീടുകളിൽ തന്നെ ഇരുന്നതിന്റെ തെളിവായിട്ടാണ് MLA വീട്ടിലെ സന്ദർശനവും നേരിട്ട് നിവേദനം കൈമാറലും ഒഴിവാക്കിയതെന്ന് വ്യക്തമാണ്. ഈ സാഹചര്യം ഉണ്ടാകുന്നത് കൊണ്ട് ഫോണിലൂടെ ആവശ്യങ്ങൾ അറിയിക്കാനുള്ള സൗകര്യം എല്ലാവർക്കും പ്രയോജനപ്പെടുത്താമല്ലോയെന്ന കാര്യം ഞാൻ നേരത്തെ മാധ്യമ ചർച്ചയിൽ ഓർമ്മിപ്പിക്കുകയുണ്ടായി നൂറ് കണക്കിന് ആളുകൾ ഇത് പ്രയോജനപ്പെടുത്താൻ ഇന്ന് തയ്യാറായി. മെഡിക്കൽ കോളേജ്, കാരിത്താസ്, ലേക്ക്ഷോർ തുടങ്ങിയ ആശുപത്രികളിലെ വിവിധ ആവശ്യങ്ങൾ ജനങ്ങൾ ആഗ്രഹിച്ചതു പോലെ ഇന്ന് ഇടപെട്ട് ചെയ്തു കൊടുക്കാൻ കഴിഞ്ഞു. വികസന കാര്യങ്ങൾ മാർച്ച് 31ന് ശേഷം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പുകൊടുത്ത് സംസാരിച്ചു. പോലീസ് സ്‌റ്റേഷനിൽ സഹായം വേണ്ടവർ, വിദേശത്ത് കുടുങ്ങിയിരിക്കുന്നവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുകയും പിന്നീട് തിരിച്ച് വിളിച്ച് മറുപടി കൊടുക്കുകയും ചെയ്തതിലൂടെ നേരിൽ കണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്താൻ കഴിയുന്ന സാഹചര്യം നിരവധി പേർക്ക് സന്തോഷവും ആശ്വാസവുമായി തീർന്നത് സംതൃപ്തിയോടെ അനുസ്മരിക്കുന്നു. നമ്മുടെ ഓർമ്മയിൽ ആദ്യമായി കടന്നു വന്ന ഇന്നത്തെ ഞായറാഴ്ചയും വിശ്രമമില്ലാതെ മുഴുവൻ സമയവും ജോലി ചെയ്തതിന്റെ സന്തോഷമാണ് വ്യക്തിപരമായി ഉള്ളതെന്ന് അറിയിക്കുന്നു ഭാര്യ സോണിയായും മകൾ മരീനായും രാവിലെ മുതൽ വീടും പരിസരവും പുരയിടവുമെല്ലാം വൃത്തിയാക്കുന്നതിന്റെ നല്ല തിരക്കിലായിരുന്നു. പച്ചക്കറിയുടെയും പഴവർഗ്ഗങ്ങളുടെയും പരിപാലന കാര്യങ്ങൾ പരിശോധിക്കാനും അവർ നല്ലതുപോലെ സമയം കണ്ടെത്തി. അവർക്ക് പിന്തുണയുമായി സഹകരിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ( ഇന്നത്തെ ദിവസത്തെക്കുറിച്ച് മാധ്യമങ്ങളും നിരവധി പേരും തിരക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ) MONS JOSEPH MLA

കോവിഡിനെ പ്രതിരോധിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കടുത്തുരുത്തി എം എൽ എ യുടെ കൈയ്യടിച്ചുള്ള ആദരവ്. കോവിഡിനെ നേരിടാൻ രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ള എല്ലാ സാമൂഹ്യ സ്നേഹികൾക്കും അഭിനന്ദനവും ആദരവും അർപ്പിക്കുന്നതായി മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. ഇവരോടുള്ള ആദരവും പിന്തുണയും അറിയിച്ചു കൊണ്ട് ആപ്പാഞ്ചിറയിലെ വീട്ട് മുറ്റത്ത് ഭാര്യ സോണിയയോടും മകൾ മരീനയോടൊപ്പം എം എൽ എ കൈയ്യടിച്ച് അഭിനന്ദനം അറിയിച്ചു.

കടുത്തുരുത്തി ടൗണിൽ എംഎൽഎ ഓഫീസിന് മുന്നിലായി സ്ഥാപിച്ച കോവിഡ് -19 പ്രതിരോധ കൈകഴുകൽ ക്രമീകരണത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം അഡ്വ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു.

കോവിഡ് – 19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സഹകരിക്കണം: മോൻസ് ജോസഫ് എം എൽ എ കടുത്തുരുത്തി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിൽ കാര്യക്ഷമമാക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ കർശനമായി നടപ്പാക്കാൻ എല്ലാവരും കൂടുതൽ ജാഗ്രതയോടെ സഹകരിക്കണമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ പൊതുസമൂഹത്തോട് അഭ്യർത്ഥിച്ചു. കടുത്തുരുത്തി എംഎൽഎ ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയ ‘ബ്രേക്ക് ദ ചെയിൻ’ കോവിഡ് 19 പ്രതിരോധ കർമ്മ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ. എംഎൽഎ ഓഫീസിൽ എത്തുന്നവർക്കും മറ്റു പൊതുജനങ്ങൾക്കും കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും സാനിട്ടൈസറും സോപ്പും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് – 19 രോഗവ്യാപനം വിവിധ ലോകരാജ്യങ്ങളിലുണ്ടായതിന്റെ ഗൗരവവും വ്യാപ്തിയും ഇന്ത്യൻ ജനത ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ ലഭിക്കുന്ന ശാന്തിയും സമാധാനവും എന്നന്നേക്കുമായി നഷ്ടമാകുമെന്നുള്ള അതീവ ഗുരുതര സ്ഥിതി വിശേഷമാണ് സംജാതമാകാൻ സാധ്യതയുള്ളതെന്ന് മോൻസ് ജോസഫ് എം എൽ എ ചൂണ്ടിക്കാട്ടി. അതു കൊണ്ട് തന്നെ ഏറ്റവും രൂക്ഷമായ മൂന്നാംഘട്ട വ്യാപനം ‘കമ്മ്യൂണിറ്റി സ്പ്രെഡിംഗ് ‘ ഫലപ്രദമായി തടയാൻ കഴിയേണ്ടത് ഏറ്റവും അനിവാര്യമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം മാർച്ച് 31വരെ മുഴുവൻ ജനങ്ങളും ഒഴിവാക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ ഉപേക്ഷിച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് സ്വയം പ്രേരിത ജാഗ്രതക്ക് വിധേയരാകണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു. മാർച്ച് 22ന് ഞായറാഴ്ച പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്ന ‘ജനത കർഫ്യു’ വിജയിപ്പിക്കുന്നതിനും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കും.

കടുത്തുരുത്തി SHO യെ അഡ്വ. മോൻ സ് ജോസഫ് എം.എൽ എ . ആദരിയ്ക്കുന്നു

കുറവിലങ്ങാട് പഞ്ചായത്ത് വ്യാപാരി വ്യവസായി യുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മാസ്ക് വിതരണ ത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ്. മോൻസ് ജോസഫ് എംഎൽഎ. നിർവഹിക്കുന്നു..